Kerala
കേരളത്തിന്റെ പ്രദേശങ്ങൾ കർണാടകയുടെ ബഫർസോണിൽ; അന്വേഷണം തുടങ്ങി
കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടു വാർഡുകൾ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായി അടയാളപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണം.

ഇരിട്ടി | കേരളത്തിന്റെ പ്രദേശങ്ങൾ കർണാടകയുടെ ബഫർ സോണായി രേഖപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടു വാർഡുകൾ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായി അടയാളപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണം. കണ്ണൂർ കലക്ടർ എസ്.ചന്ദ്രശേഖർ റൂറൽ പൊലീസ് മേധാവി ആർ.മഹേഷിനോടാണ് വിശദാംശങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.
പാലത്തിൻ കടവ്, കളിതട്ടുംപാറ, ഉരുപ്പുംകുറ്റി, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ കർണാടക കഴിഞ്ഞ ദിവസങ്ങളിൽ അടയാളം ഇട്ടിരുന്നു. കേരളത്തിന്റെ അതിർത്തിയിൽപെടുന്ന പ്രദേശങ്ങളാണിത്. എന്നാൽ ഈ പ്രദേശങ്ങളിൽ കണ്ടെത്തിയ അടയാളങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് തമിഴ്നാട് അധികൃതരയുടെ വിശദീകരണം. കുടക് കലക്ടറും മടിക്കേരി ഡിഎഫ്ഒയും ഇക്കാര്യം നിഷേധിച്ചു.