Career Education
ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷകര്‍ ക്ഷേമനിധി അംഗങ്ങളായിരിക്കണം. ജനുവരി 31നകം അപേക്ഷിക്കണം.

തിരുവനന്തപുരം | കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഏര്‍പ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സര്‍വകലാശാലകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ പി ജി, ബി എഡ്, ടി ടി സി, പോളിടെക്നിക്, ഐ ടി ഐ, ജനറല്‍ നഴ്സിങ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്സുകള്‍ ആദ്യ തവണ വിജയിച്ച് 2022ല്‍ പരീക്ഷാ ഫലം കൈപ്പറ്റിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകര്‍ ക്ഷേമനിധി അംഗങ്ങളായിരിക്കണം.
ജനുവരി 31നകം അപേക്ഷിക്കണം. അപേക്ഷ www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04972 712549.
---- facebook comment plugin here -----