Connect with us

apologise

പിതാവിന്റെ കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നു; ബിന്‍ലാദന്റെ മകന്‍

വിത്യസ്ത മതക്കാര്‍ സമാധാനത്തില്‍ കഴിയുന്ന ലോകമാണ് വേണ്ടത്

Published

|

Last Updated

പാരിസ് |  തന്റെ പിതാവ് നടത്തിയ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തോട് മാപ്പ് ചോദിച്ച് ഉസാമ ബിന്‍ലാദന്റെ ഇളയ മകന്‍ ഉമര്‍ ബിന്‍ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമര്‍ ലാദന്‍ പറഞ്ഞു.

ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ അയല്‍ക്കാരായി സമാധാനത്തില്‍ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നും ഒമര്‍ പറഞ്ഞു. ഉസാമ ബിന്‍ ലാദന്റെ മകനായ തനിക്ക് അല്‍ഖാഇദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം വന്നിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്നും ഉമര്‍ പറഞ്ഞു.

 

 

 

Latest