Kerala
അന്‍വറിന്റെ പിന്തുണ നിലമ്പൂരില്‍ ഗുണം ചെയ്യും; യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് മറ്റു ഘടകകക്ഷികളുമായി ചര്‍ച്ചചെയ്യും: വി ഡി സതീശന്‍
അന്‍വര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചചെയ്തശേഷം തീരുമാനമെടുക്കും

തിരുവനന്തപുരം | കോണ്‍ഗ്രസും യുഡിഎഫുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് മറ്റു ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നും വിഡി സതീശന്‍ പറഞ്ഞു.
അന്‍വര്‍ ചില കാര്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.ഈ നിര്‍ദേശങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.അന്‍വറിന്റെ പിന്തുണ നിലമ്പൂരില്‍ ഗുണംചെയ്യും.യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് അന്‍വര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
---- facebook comment plugin here -----