Connect with us

BJP

മുസ്ലീം വിരുദ്ധ പരാമര്‍ശം: രമേഷ് ബിധൂരിക്ക് വിഭാഗീയത പടര്‍ത്താന്‍ പുതിയ ചുമതല നല്‍കി ബി ജെ പി

ബി എസ് പി എം പി ഡാനിഷ് അലിക്കെതിരെ ബിധൂരി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭയില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ബി ജെ പി എം പി രമേഷ് ബിധൂരിക്ക് പാര്‍ട്ടി പുതിയ ചുമതല നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ടോങ്ക് ജില്ലയുടെ ചുമതലയാണ് നല്‍കിയത്.

ബി എസ് പി എം പി ഡാനിഷ് അലിക്കെതിരെ ബിധൂരി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രസ്താവനക്കുള്ള അംഗീകാരമെന്ന നിലയില്‍ ബിധൂരിക്ക് ബി ജെ പി പുതിയ ചുമതല നല്‍കിയത്. കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ബി ജെ പി ബിധുരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

വിദ്വേഷം പടര്‍ത്തിയതിന്റെ പ്രതിഫലമെന്ന നിലയിലാണു പുതിയ പദവി നല്‍കിയിരിക്കുന്നതെന്നു പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. മുസ്ലിം ജനസംഖ്യ കൂടുതലുള്ള ടോങ്കില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന് ആ ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നതെന്നു രാജ്യസഭാ എം പി കപില്‍ സിബല്‍ ആരോപിച്ചു.

 

Latest