Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അഴിമതി നിരോധന വകുപ്പ് ചേര്‍ത്തു

ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് നടപടി

Published

|

Last Updated

പത്തനംതിട്ട |  ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചേര്‍ത്തു. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് നടപടി. കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റാനും തീരുമാനമായി.

 

അതേ സമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് എസ്ഐടി നോട്ടീസ് അയക്കുന്നത്

കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് വാസുവിനെ റിമാന്‍ഡ് ചെയ്തത്. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളുടെ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

 

---- facebook comment plugin here -----

Latest