Ongoing News
മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ വീണ്ടും വാഹനാപകടം; വയോധികന്‍ മരിച്ചു
മൂന്നു ദിവസത്തിനിടെ മൈലപ്രക്കും മണ്ണാറക്കുളഞ്ഞിക്കുമിടയില്‍ മൂന്നാമത്തെ അപകടമാണ് ഇത്.

പത്തനംതിട്ട | മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ വടശ്ശേരിക്കര പേഴുംപാറ സ്വദേശി വര്‍ഗീസ് (67) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. വടശ്ശേരിക്കരയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന വര്‍ഗീസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ വന്ന ലോറിയിടിച്ചാണ് അപകടം. വര്‍ഗീസ് തത്ക്ഷണം മരണപ്പെട്ടു. മൂന്നു ദിവസത്തിനിടെ മൈലപ്രക്കും മണ്ണാറക്കുളഞ്ഞിക്കുമിടയില്‍ മൂന്നാമത്തെ അപകടമാണ് ഇത്. മൂന്ന് അപകടങ്ങളിലും സ്‌കൂട്ടര്‍ യാത്രികരാണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച മൈലപ്ര വില്ലേജ് ഓഫീസ് പടിക്കല്‍ കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ഇടിച്ച് സ്വര്‍ണപ്പണിക്കാരനായ അംബി, പിറ്റേന്ന് മൈലപ്ര തയ്യില്‍പ്പടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വടശ്ശേരിക്കര സ്വദേശി അരുണ്‍ കുമാര്‍ എന്നിവര്‍ മരിച്ചിരുന്നു.