Connect with us

National

ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിളയെ പോലീസ് കസ്റ്റഡിയിലെടുത്തു

വിജയവാഡയില്‍ നടന്ന ചലോ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

വിജയവഡ | ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ  വൈ എസ് ശര്‍മിള റെഡ്ഡിയെ വിജയവഡയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. തൊഴില്‍ രഹിതരായ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ ചലോ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയാണ് വൈ എസ് ശര്‍മിളയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയവാഡയില്‍ വ്യാഴാഴ്ചയാണ് ചലോ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടന്നത്.

മാര്‍ച്ചിന് മുന്നോടിയായി വൈ എസ് ശര്‍മിളയെ വീട്ടുതടങ്കലിലാക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വീട്ടുതടങ്കല്‍ ഒഴിവാക്കാന്‍ രാത്രി കോണ്‍ഗ്രസ് ഓഫീസില്‍ താമസിച്ചതായി വൈ എസ് ശര്‍മിള എക്‌സിലൂടെ അറിയിച്ചു. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടതായി വൈ എസ് ശര്‍മിള വിജയവഡയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് വിട്ട ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഇവരെ ആന്ധ്രപ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കുകയായിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയാണ് വൈ എസ് ശര്‍മിള.