Connect with us

governor arif mohammed khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമം

രണ്ടുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമം. ഇന്നലെ രാത്രി നോയിഡയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കറുത്ത സ്‌കോര്‍പിയോ കാറാണ് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഗവര്‍ണറുടെ വാഹനത്തെ പിന്തുടര്‍ന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവര്‍ണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. ഗവര്‍ണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍ അപകടം ഒഴിവാക്കുകയായിരുന്നു.

 

 

 

Latest