Connect with us

National

അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചു

ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്.

Published

|

Last Updated

അഹമ്മദാബാദ്| ഗുജറാത്ത് ക്ഷീര സഹകരണ സ്ഥാപനമായ അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവിനുശേഷം അമുല്‍ ഗോള്‍ഡ് മില്‍ക്കിന് ലിറ്ററിന് 66 രൂപയാകും. അമുല്‍ താസ ലിറ്ററിന് 54 രൂപ, അമുല്‍ പശുവിന്‍ പാല്‍ ലിറ്ററിന് 56 രൂപ, അമുല്‍ എ2 എരുമ പാലിന് 70 രൂപ എന്നിവയായിരിക്കും പുതുക്കിയ വില.

ഉത്പാദനച്ചെലവും പ്രവര്‍ത്തനച്ചെലവും വര്‍ധിച്ചതാണ് വില കൂട്ടാനുള്ള കാരണമെന്ന് കമ്പനി അറിയിച്ചു. കാലിത്തീറ്റയുടെ ചെലവ് മാത്രം ഏകദേശം 20 ശതമാനം വര്‍ധിച്ചെന്നും അമുല്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലും അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചിരുന്നു.

പാല്‍ വില കൂട്ടിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ക്ഷീര കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

---- facebook comment plugin here -----