Connect with us

Kozhikode

അമീനു ശരീഅ അനുസ്മരണവും രിഫാഈ സമ്മേളനവും നാളെ ജാമിഉൽ ഫുതൂഹിൽ

കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

നോളജ് സിറ്റി| സമസ്ത വൈസ് പ്രസിഡണ്ടും മർകസ് പ്രസിഡണ്ടുമായിരുന്ന അമീനു ശരീഅ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും രിഫാഈ സമ്മേളനവും നാളെ  മർകസ് നോളജ് സിറ്റിയിലെ
ജാമിഉൽ ഫുതൂഹിൽ നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ അബൂബക്കർ സഖാഫി വെണ്ണക്കോട് അനുസ്മരണ പ്രഭാഷണം നടത്തും.

സി മുഹമ്മദ് ഫൈസി, ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ,അലവി സഖാഫി കായലം തുടങ്ങിയവർ സംസാരിക്കും. ജാമിഉൽ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും.

വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന രിഫാഈ സമ്മേളനത്തിൽ രിഫാഈ മൗലിദ്, റാത്തീബ് തുടങ്ങിയവ നടക്കും.
കോയ കാപ്പാട്, അബ്ദുല്‍ റഷീദ് ദാരിമി, റഷീദ് സഖാഫി കടൂര്‍ എന്നിവര്‍ ദഫ് റാത്തീബുകള്‍ക്ക് നേതൃത്വം നല്‍കും. തുടർന്ന് നടക്കുന്ന ഹള്‌റതുല്‍ ഫുതൂഹ് മാസാന്ത ആത്മീയ സമ്മേളനത്തിന് സയ്യിദ് ശാഫി ബാ അലവി വളപട്ടണം നേതൃത്വം നല്‍കും.

Content Highlights: The Sayyid Ali Bafaqi Thangal commemoration and Rifai conference will be held tomorrow at Markaz Knowledge City Jamiul Futuh. Indian Grand Mufti Kanthapuram A P Aboobacker Musliyar will inaugurate the event. The program includes Rifai Maulid, Dawood Ratheeb, and the monthly Hadrathul Futuh gathering.

---- facebook comment plugin here -----

Latest