Connect with us

Kuwait

കുവൈത്തില്‍ ഇന്ന് മുതല്‍ എല്ലാവിധ സന്ദര്‍ശക വിസയും നല്‍കി തുടങ്ങും

അപേക്ഷകര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി ( www.moi.gov. kw ) മുന്‍കൂര്‍ അപ്പോയിന്റമെന്റ്‌റ് എടുക്കേണ്ടതാണ്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇന്ന് (ഞായര്‍ ) മുതല്‍ എല്ലാ വിധ സന്ദര്‍ശ്ശക വിസകളും നല്‍കാന്‍ ആരംഭിക്കും. ഇതിനായി രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.ഭാര്യ, പതിനാറു വയസ്സില്‍ താഴെയുള്ള മക്കള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശ്ശക വിസ,വാണിജ്യ സന്ദര്‍ശ്ശക വിസ, സര്‍ക്കാര്‍ സന്ദര്‍ശ്ശക വിസ മുതലായ സന്ദര്‍ശ്ശക വിസകള്‍ക്കാണു ഇന്ന് മുതല്‍ അപേക്ഷ സ്വീകരിക്കുക.

കുടുംബ സന്ദര്‍ശ്ശക വിസക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെയുള്ള കുറഞ്ഞ ശമ്പള പരിധി ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ക്കൊപ്പം സന്ദര്‍ശ്ശനത്തിനു എത്തുന്നവരുടെ കുവൈത്ത് അംഗീകൃത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണം.സര്‍ട്ടിഫിക്കറ്റില്‍ ക്യൂ. ആര്‍. കോഡ് ഉണ്ടായിരിക്കുകയും ഇത് അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമാകുകയും ചെയ്യണം. അപേക്ഷകര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി ( www.moi.gov. kw ) മുന്‍കൂര്‍ അപ്പോയിന്റമെന്റ്‌റ് എടുക്കേണ്ടതാണ് .
നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം ഈ മാസം 1 മുതല്‍ അര്‍ഹരായ വിദേശികള്‍ക്ക് കുടുംബ വിസ നല്‍കാന്‍ ആരംഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ സന്ദര്‍ശ്ശക വിസകള്‍ നല്‍കുന്നതും പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് നടപ്പിലായിരുന്നില്ല.