Connect with us

Kozhikode

അലിഫ് ഡേ ഏപ്രില്‍ ഏഴിന് മര്‍കസില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു

രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന പരിപാടിക്ക് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

Published

|

Last Updated

കോഴിക്കോട് | അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികള്‍ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം ഈ മാസം ഏഴിന് മര്‍കസില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന പരിപാടിക്ക് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ചടങ്ങില്‍ ആദ്യാക്ഷരം കുറിക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

വിശുദ്ധ റമസാനിലെ വാര്‍ഷികാവധിക്കു ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്‌റസകളും പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ വിവിധ സമയങ്ങളില്‍ മര്‍കസില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് അലിഫ് ഡേ വിപുലമായി സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് ഓരോ വര്‍ഷവും ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങിന് മര്‍കസില്‍ എത്താറുള്ളത്.

അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍ കുറിച്ചുനല്‍കുന്ന ചടങ്ങിനും പ്രാര്‍ഥനക്കും സന്ദേശ പ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍, ഹുസൈന്‍ മുസ്‌ലിയാര്‍ കൊടുവള്ളി സംബന്ധിക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: alifday.markaz.in, 9544323367.

 

---- facebook comment plugin here -----

Latest