Connect with us

akg centare attack

എ കെ ജി സെന്റര്‍ ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിക്കും

പരിസരത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള സി സി ടി വി ദൃശ്യം പോലീസ് ശേഖരിക്കുന്നു; എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം|  സി പി എം ആസ്ഥാനമായ എ കെ ജി സെന്ററില്‍ ഇന്നലെ രാത്രിയുണ്ടായ ബോംബാക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്ക്കരിച്ചേക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപവത്ക്കരിച്ച് അന്വേഷിക്കുക. ആക്രമണത്തില്‍ പോലീസ് എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്ട് പ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ജീപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പാണിത്‌. എ കെ ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പോലീസിന്റെ എഫ് ഐ ആറില്‍ പറയയുന്നു.

ബൈക്കിലെത്തിയ പ്രതിക്കായി നഗരത്തില്‍ വ്യാപക പരിശോധന നടക്കുകയാണ്. ചില സൂചനകള്‍ ലഭിച്ചെന്നും പോലീസ് പറയുന്നു. പ്രതിയിലേക്കെത്താനായി എ കെ ജി സെന്ററിന് സമീപത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

അതിനിടെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടത്തെ വീടിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 11.30 യോടെയാണ് എ കെ ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. െൈബക്കിലെത്തിയ യുവാവ് ബോംബെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എ കെ ജി സെന്റിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു.

Latest