National
അഹമ്മദാബാദ് വിമാന ദുരന്തം: തിരിച്ചറിഞ്ഞത് 119 മൃതദേഹങ്ങള്‍
ഇതുവരെ 74 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവയില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഉള്‍പ്പെടും. ഇതുവരെ 74 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.
അപകടത്തില്‍ 274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്. 294 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപോര്‍ട്ട്. നൂറിലേറെ മൃതദേഹങ്ങളാണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഇനിയും തിരിച്ചറിയപ്പെടാതെ കിടക്കുന്നത്.
ജൂണ്‍ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. വിമാനത്തിലെ യാത്രക്കാരില്‍ വിശ്വാസ് കുമാര്‍ രമേശ് എന്നയാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.