Connect with us

Kerala

പ്രസവത്തില്‍ ശിശു മരിച്ചതിന് പിറകെ അമ്മയും മരിച്ചു; പാലക്കാട് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം

ചികിത്സാപ്പിഴവുണ്ടായെന്നും ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

പാലക്കാട് | നവജാത ശിശു മരിച്ചതിന് പിറകെ അമ്മയും മരിച്ചു. ആശുപത്രിയില്‍ സംഘര്‍ഷം. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. പ്രസവത്തിന് പിന്നാലെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ഐശ്വര്യ ചികിത്സയിലായിരുന്നു. ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് മുന്നില്‍ വന്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ചികിത്സാപ്പിഴവുണ്ടായെന്നും ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

29നാണ് പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നു മുന്‍കരുതലായാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കുഞ്ഞു മരിച്ചെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചു.

 

---- facebook comment plugin here -----

Latest