Bahrain
അദീബ് അഹമ്മദിന് ബഹ്റൈന്‍ ഗോള്‍ഡന്‍ വിസ

മനാമ | ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി. അദീബ് അഹമ്മദിന് ബഹ്റൈന്‍ ഗോള്‍ഡന്‍ വിസ ലഭിച്ചു. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഖലീഫയില്‍ നിന്നും അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. അംഗീകാരം ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നതായി അദീബ് അഹമ്മദ് പറഞ്ഞു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ക്ക് നന്ദിയറിയിക്കുന്നു. മേഖലയിലെ സുപ്രധാന ബിസിനസ് ഹബ് എന്ന നിലയിലുള്ള രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്നതാണ് ഗോള്‍ഡന്‍ വിസ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്ത മേഖലകളില്‍ മികവു തെളിയിച്ചവരെ ആകര്‍ഷിക്കുക, അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനങ്ങള്‍ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ 2022 ഫെബ്രുവരിയിലാണ് ഗോള്‍ഡന്‍ വിസ പദ്ധതിക്ക് തുടക്കമിട്ടത്.