Connect with us

International

സംഘര്‍ഷം ഒഴിവാക്കണമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി പാക് കരസേന മേധാവിയോട് ആവശ്യപ്പെട്ടു

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറാണെന്നും മാര്‍കോ റൂബിയോ അറിയിച്ചു

Published

|

Last Updated

വാഷിങ്ടണ്‍ | ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ പാകിസ്താനുമായി സംസാരിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പാക് കരസേന മേധാവി അസിം മുനീറിനോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറാണെന്നും മാര്‍കോ റൂബിയോ അറിയിച്ചു.

പാകിസ്താന്റെ നാല് വ്യോമത്താവളങ്ങളില്‍ സ്‌ഫോടനം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നൂര്‍ഖാന്‍, റാഫിഖി ,മുറിദ് വ്യോമത്താവളങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പാകിസ്താന്റെ വ്യോമപാത പൂര്‍ണമായി അടച്ചു. ഇന്ത്യക്കെതിരായ ഓപ്പറേഷന്‍ ‘ബുര്യാന്‍ ഉള്‍ മറൂസ്’ എന്ന് പേരിട്ട പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചു.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നാഷണല്‍ കമാന്‍ഡ് അതോറിറ്റി യോഗം വിളിച്ചു. രാജ്യത്തിന്റെ ആണവായുധം ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ചതായി പാകിസ്താന്‍ സൈന്യം അറിയിച്ചു.

 

---- facebook comment plugin here -----

Latest