അച്ചു ഉമ്മന്റെ ലോകസഭാ സ്ഥാനാര്‍ഥിത്വം: ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് കെ സുധാകരന്‍
സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ട സമയത്തെ സാഹചര്യം അനുസരിച്ചാണ് തീരുമാനിക്കുക

കൊച്ചി | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന ചര്‍ച്ച കോണ്‍ഗ്രസ്സില്‍ സജീവമാകുന്നു. അച്ചു മികച്ച സ്ഥാനാര്‍ഥിയായിരിക്കുമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനക്കു പിന്നാലെ അത്തരം ചര്‍ച്ചകളോടു പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. അച്ചു ഉമ്മന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാന്‍ തങ്ങള്‍ക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരന്‍ ചോദിച്ചു. അനില്‍ ആന്റണി ബിജെപിയിലേക്ക് പോയത് വ്യക്തിപരമായ കാര്യമാണ്. എ കെ ആന്റണി കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു.