Kerala
കൊച്ചി ഓടയ്ക്കാലിയില്‍ പ്രഭാത സവാരിക്കിടെ അപകടം; കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു
വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോള്‍ പിന്നാലെ വന്ന കാര്‍ ഇടിച്ചാണ് അപകടം.
കൊച്ചി|കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്. വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോള്‍ പിന്നാലെ വന്ന കാര്‍ ഇടിച്ചാണ് അപകടം.
കാറില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പോലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
---- facebook comment plugin here -----



