Kerala
കോഴിക്കോട് ചുള്ളിയിലെ അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം
സംഭവ സമയത്ത് കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

കോഴിക്കോട്|കോഴിക്കോട് ചുള്ളിയിലെ അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ അങ്കണവാടിയിലാണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
അങ്കണവാടിയിലെ അധ്യാപിക രാവിലെ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് അടര്‍ന്നുവീണത് കണ്ടത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷനില്‍ പരാതി കൊടുത്തിരുന്നതായി അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----