Connect with us

Kerala

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം: കേസ് എടുക്കാന്‍ കഴിയില്ലെന്ന് പോലീസ്

പാലക്കാട് എഎസ്പിക്ക് നോര്‍ത്ത് സിഐ റിപ്പോര്‍ട്ട് നല്‍കി.

Published

|

Last Updated

പാലക്കാട്|കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ് ആണ് അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.

ഈ പരാതിയില്‍ കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് എഎസ്പിക്ക് നോര്‍ത്ത് സിഐ റിപ്പോര്‍ട്ട് നല്‍കി. ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണെന്നും പോലീസ് അറിയിച്ചു.

 

Latest