abudabi police
ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പരാതികള്‍ക്ക് പരിഹാരവുമായി അബൂദബി പോലീസ്
40 ദശലക്ഷത്തിലധികം ദിര്‍ഹത്തിന്റെ സാമ്പത്തിക തര്‍ക്കത്തിനാണ് ലേബര്‍ ക്രൈസിസ് കമ്മിറ്റി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളിലൂടെ പരിഹാരം കണ്ടെത്തിയത്

അബൂദബി | ചുരുങ്ങിയ സമയത്തിനകം 2490 തൊഴിലാളികളുടെ സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി അബൂദബി പോലീസ് ലേബര്‍ ക്രൈസിസ് ടീം. 40 ദശലക്ഷത്തിലധികം ദിര്‍ഹത്തിന്റെ സാമ്പത്തിക തര്‍ക്കത്തിനാണ് ലേബര്‍ ക്രൈസിസ് കമ്മിറ്റി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളിലൂടെ പരിഹാരം കണ്ടെത്തിയത്. തൊഴില്‍ നിയമസുരക്ഷയുറപ്പാക്കാന്‍ സമഗ്രമായ സംവിധാനമാണ് അബൂദബി പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനികളും ജീവനക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് എളുപ്പം പരിഹാരം കണ്ടെത്തുക വഴി ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനും മെച്ചപ്പെട്ട സാഹചര്യം ഉറപ്പാക്കുന്നതിനും സാധിക്കും. പോലീസ് മൊബൈല്‍ കോടതി സംവിധാനം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.