National
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍; ഹരജികളില്‍ വാദം പൂര്‍ത്തിയായി
വാദങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും വിധി ഉടന്‍ പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു

ന്യൂഡല്‍ഹി | ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരായ ഹരജികളില്‍ വാദം പൂര്‍ത്തായി.വാദങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും വിധി ഉടന്‍ പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു.
മൂന്ന് വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത ഹരജികള്‍ അടുത്തിടെയാണ് സുപ്രീം കോടതി വാദത്തിനായി പരിഗണിച്ചത്. 16 ദിവസം നീണ്ടുനിന്ന വാദത്തിനിടെ, ജമ്മു കശ്്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെതിരെയും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.
---- facebook comment plugin here -----