Kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുവീണു
സമീപത്തുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്ക്

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നുവീണു. സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്.
14-ാം വാര്‍ഡിനു സമീപത്താണ് ഇടിഞ്ഞ് വീണത്. ഉപേക്ഷിച്ച കെട്ടിടം ആണ് ഇടിഞ്ഞുവീണതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതിയ ബ്ലോക്ക് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഈ കെട്ടിടം ഉപേക്ഷിച്ചത്. ഉപേക്ഷിച്ച വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞു വീണതെന്ന് ജീവനക്കാരും പറഞ്ഞു.
ഒരാളെ കാണാനില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ ബിന്ദു എന്ന സ്ത്രീയെ കാണാനില്ലെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. തകര്‍ന്ന കെട്ടിടത്തിലെ ബാത്ത് റൂമില്‍ ഇവര്‍ എത്തിയോ എന്നാണ് സംശയം. കെട്ടിട അവശിഷ്ടങ്ങളില്‍ ജെ സി ബി ഉപയോഗിച്ച് പരിശോധന നടത്തുകയാണ്.
---- facebook comment plugin here -----