Kerala
പോത്തന്‍കോട് തെരുവുനായ ആക്രമണം: ഇരുപതിലേറെ പേർക്ക് കടിയേറ്റു
നായയെ കണ്ടെത്താനായില്ല

തിരുവനന്തപുരം | പോത്തന്‍കോട് തെരുവുനായയുടെ ആക്രമണത്തില്‍ ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെയുള്ളവർക്കാണ് കടിയേറ്റത്. നായയെ കണ്ടെത്താനായിട്ടില്ല.
പോത്തന്‍കോട് ജംഗ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെ വഴിനീളെ നായ ആക്രമണം തുടര്‍ന്നു. പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലും മേലേമുക്കിലും തുടര്‍ന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. പരുക്കേറ്റ എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റിട്ടുള്ളത്. എല്ലാവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
---- facebook comment plugin here -----