Kasargod
സ്കൂട്ടറിൽ നിന്ന് വീണ യുവാവ് കെ എസ് ആർ ടി സി ബസ് കയറി മരിച്ചു
കാസർകോട് ബസ് സ്റ്റാൻഡ് വണ്‍വേ പാതയില്‍ ബദ്രിയ്യ ഹോട്ടലിന് സമീപത്ത് വെച്ചാണ് അപകടം

കാസർകോട് | തിരക്കേറിയ റോഡിൽ കെ എസ് ആർ ടി സി ബസിനടിയിൽ പെട്ട സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ- ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ശീർ (23) ആണ് മരിച്ചത്.
കാസർകോട് ബസ് സ്റ്റാൻഡ് വണ്‍വേ പാതയില്‍ ബദ്രിയ്യ ഹോട്ടലിന് സമീപത്ത് വെച്ചാണ് അപകടം. മുന്നിലുണ്ടായിരുന്ന വാഹനം പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് വീണ യുവാവ് ബസിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസിൽ.
---- facebook comment plugin here -----