Kerala
കോട്ടയത്ത് പഞ്ചായത്ത് മെമ്പറായ യുവതിയെയും പെണ്‍മക്കളെയും കാണാതായി
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം | പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയും കാണാതായി. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജന്‍, മക്കളായ അമലയ, അമയ എന്നിവരെയാണ് കാണാതായത്. പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.
ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ സ്വത്ത് തര്‍ക്കത്തില്‍ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. പോലീസിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് യുവതിയെയും മക്കളെയും കാണാതെയായത്. ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തേ മരണപ്പെട്ടിരുന്നു. 50 ലക്ഷം രൂപ ഭര്‍തൃ വീട്ടുകാരില്‍ നിന്ന് വാങ്ങി നല്‍കാമെന്ന ഉറപ്പ് പോലീസ് പാലിച്ചില്ലെന്നാണ് ഐസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഭര്‍തൃമാതാവിന്റെ പീഡനം ഇനി സഹിക്കാന്‍ കഴില്ലെന്നും പോസ്റ്റില്‍ പറയുന്നു.
---- facebook comment plugin here -----