Connect with us

girl attacked from bus

ബസ്സില്‍ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം സ്വയം കഴുത്തറുത്ത യുവാവ് ഗുരുതരാവസ്ഥയില്‍

യുവതി അപകട നില തരണം ചെയ്തു

Published

|

Last Updated

ഇടുക്കി | ബസ്സില്‍ വച്ച് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കുത്തേറ്റ യുവതി അപകട നില തരണം ചെയ്തു

മൂന്നാറില്‍ നിന്നു ബംഗ്ലൂരുവിലേക്ക് പോകുന്ന ബസില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവം നടന്നത് ഇന്നലെ അര്‍ധരാത്രിയോടടുത്താണ്.
മലപ്പുറം വെന്നിയൂരില്‍ എത്തിയപ്പോഴാണ് യുവാവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് യുവാവും സ്വയം കഴുത്തറുക്കുകയായിരുന്നു. ഇരുവരെയും തിരൂരങ്ങാടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവും യുവതിയും തമ്മില്‍ മുന്‍പ് പരിചയം ഉണ്ടായിരുന്നു.

ഗൂഡല്ലൂര്‍ സ്വദേശിനിയാണ് യുവതി. യുവാവ് വയനാട് സ്വദേശി സുനിലാണ്. ആക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. യുവതി അങ്കമാലിയില്‍ നിന്നാണ് കെ സ്വിഫ്റ്റ് ബസില്‍ കയറിയത്. ബസ്സില്‍ വച്ചു യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ കണ്ടക്ടര്‍ ഇടപെട്ട് യുവാവിനെ പിന്നിലേക്കു മാറ്റുകയായിരുന്നു.
വെന്നിയൂരെത്തിയപ്പോള്‍ ഡ്രൈവര്‍ ബസ്സിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നു. തുടര്‍ന്നു പിറകിലെ സീറ്റില്‍ നിന്നു മുന്നിലേക്ക് വന്ന യുവാവ് യുവതിയെ നെഞ്ചില്‍ കുത്തുകയായിരുന്നു. പിന്നീട് പുറകോട്ട് പോയ യുവാവ് സ്വയം കഴുത്തറുത്തു.
യാത്രക്കാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. മലപ്പുറം ജില്ലയില്‍ നിന്നാണ് സുനില്‍ ബസില്‍ കയറിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. റിസര്‍വ് ചെയ്ത ടിക്കറ്റുകളായിരുന്നു ബസില്‍ മുഴുവന്‍.

---- facebook comment plugin here -----

Latest