Kerala
ആലുവയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മൃതദേഹത്തില്‍ പാടുകള്‍ കണ്ടെത്തിയതിനാല്‍ കൊലപാതകം ആണോ എന്ന സംശയത്തിലാണ് പോലീസ്.
കൊച്ചി | ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. എടയപ്പുറത്തെ പാടശേഖരത്തിനടുത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹത്തില്‍ പാടുകള്‍ കണ്ടെത്തിയതിനാല്‍ കൊലപാതകം ആണോ എന്ന സംശയത്തിലാണ് പോലീസ്. വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളു.







