Kerala
കോട്ടയം കോതനെല്ലൂരില്‍ വാഹനാപകടം; യുവാവ് മരിച്ചു
പത്തനംതിട്ട കാവുംഭാഗം പള്ളിപ്പാലം അമ്പാട്ട് ജിബു കുര്യന്റെയും പരേതയായ ജസി വര്‍ഗീസിന്റെയും മകന്‍ ജേക്കബ് വര്‍ഗീസ് (23) ആണ് മരിച്ചത്.

തിരുവല്ല | കോട്ടയം കടുത്തുരുത്തി കോതനെല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട കാവുംഭാഗം സ്വദേശിയായ യുവാവ് മരിച്ചു. കാവുംഭാഗം പള്ളിപ്പാലം അമ്പാട്ട് ജിബു കുര്യന്റെയും പരേതയായ ജസി വര്‍ഗീസിന്റെയും മകന്‍ ജേക്കബ് വര്‍ഗീസ് (23) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. കോതനെല്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബി കോം വിദ്യാര്‍ഥിയായിരുന്ന ജേക്കബ് വര്‍ഗീസ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.
---- facebook comment plugin here -----