Kerala
കുട്ടിക്കാനത്ത് യുവാവ് കയത്തില്‍ വീണ് മരിച്ചു
അപകടം നടന്നയുടന്‍ മഹേഷിനൊപ്പമുണ്ടായിരുന്ന യുവാവ് വാഹനവുമായി കടന്നു കളഞ്ഞു.
ഇടുക്കി \ കുട്ടിക്കാനത്തിന് സമീപം തട്ടത്തിക്കാനത്ത് കയത്തില്‍ വീണ യുവാവ് മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി കുളിക്കുന്നതിനായി കയത്തില്‍ ഇറങ്ങിയ മഹേഷ് വെള്ളത്തില്‍ വീണുപോകുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മഹേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടം നടന്നയുടന്‍ മഹേഷിനൊപ്പമുണ്ടായിരുന്ന യുവാവ് വാഹനവുമായി കടന്നു കളഞ്ഞു. മഹേഷും സുഹൃത്തും സമീപത്തുള്ള ഒരു ഹോം സ്റ്റേയിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മരിച്ചയാളുടെ പേര് പോലീസിന് ലഭിച്ചത്. എന്നാല്‍ മഹേഷിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍, പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.




