Kerala
പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
ആലപ്പുഴ സ്വദേശി സൂര്യനാരായണനാണ് അറസ്റ്റിലായത്.തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ആശ്രമം നടത്തുന്നതിനിടെയാണ് പൂജാരിയായ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

തിരുവനന്തപുരം | പ്രകൃതി വിരുദ്ധ പീഡന കേസില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി സൂര്യനാരായണനാണ് പന്ത്രണ്ടു വയസുകാരനെ പീഡിപ്പിച്ച കേസില്‍ പിടിയിലായത്. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. 2021ല്‍ തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ആശ്രമം നടത്തുന്നതിനിടെയാണ് പൂജാരിയായ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
തമിഴ്നാട്ടില്‍ ആശ്രമം നടത്തുകയായിരുന്ന സൂര്യനാരായണനെ മലയന്‍കീഴ് പോലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്നു. പൂജാകര്‍മങ്ങളുടെ പേര് പറഞ്ഞ് ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു വര്‍ഷത്തോളം കുട്ടി പീഡനത്തിനിരയായിട്ടും മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ കുട്ടിയെ ഹാജരാക്കിയതോടെയാണ് വിവരം പുറത്തായത്.