Connect with us

National

കാര്‍ വിറ്റുകിട്ടിയ ഒരുലക്ഷം രൂപയുമായി ബസ് കാത്തുനിന്ന യാത്രക്കാരന്റെ പോക്കറ്റടിച്ചു; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നസീറാണ് (55) അറസ്റ്റിലായത്

Published

|

Last Updated

മംഗളുരു| മംഗളുരു ബിസി റോഡ് ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റില്‍നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്ത മലയാളി അറസ്റ്റില്‍. തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നസീറാണ് (55) അറസ്റ്റിലായത്. ബണ്ട്വാള്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുന്ദാപുര സ്വദേശി രംഗനാഥ് ബെല്ലയുടെ പണമാണ് നസീര്‍ മോഷ്ടിച്ചത്. ബെല്ലയുടെ കാര്‍ വിറ്റുകിട്ടിയ ഒരുലക്ഷം രൂപയാണ് നസീര്‍ പോക്കറ്റടിച്ചത്. ബസില്‍ കയറിപ്പോഴാണ് പണം നഷ്ടപ്പെട്ടത് കാര്യം ബെല്ല അറിഞ്ഞത്. ഉടന്‍ ബണ്ട്വാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

 

Latest