Kerala
കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു
പള്ളിക്കല്‍ ബസാര്‍ മുഹമ്മദ് മിഖ്ദാദ് (13) ആണ് മരിച്ചത്.

കൊണ്ടോട്ടി/ഇടുക്കി: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു. പള്ളിക്കല്‍ ബസാര്‍ മുഹമ്മദ് മിഖ്ദാദ് (13) ആണ് മരിച്ചത്. ഇന്നലെ മറ്റ് കുട്ടികളോടൊപ്പം കുളിക്കാന്‍ പോയ മിദ്ലാജ് രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ കുട്ടി തോട്ടില്‍ കുളിക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ അറിയിക്കുകയായിരുന്നു.
മൃതദേഹം കണ്ടെത്തി
ഇടുക്കിയില്‍ ഒഴുക്കില്‍ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഴുവത്തടം സ്വദേശി കളത്തിപ്പറമ്പില്‍ അഖിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
---- facebook comment plugin here -----