Kerala
ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു
നിലമ്പൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

തൃശൂര്‍| ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. തൃശൂര്‍ പുഴയ്ക്കലിലാണ് സംഭവം. നാട്ടുകാര്‍ ഉടന്‍തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. നിലമ്പൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.
രാവിലെ 11.30ഓടെയാണ് സംഭവം. തീ ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ യാത്രക്കാരെ ബസില്‍ നിന്നും ഇറക്കി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുക്കാരും ചേര്‍ന്നാണ് തീയണച്ചത്. ആര്‍ക്കും കാര്യമായ പരിക്കുകളില്ല.
---- facebook comment plugin here -----