Connect with us

mullappally ramachandran

രാജവാഴ്ചക്കാലത്തെ പൊള്ളയായ രാജഭക്തിയുടെ ഓർമപ്പെടുത്തൽ

എന്താണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബാക്കി പത്രം?

Published

|

Last Updated

മാമാങ്കമായി കൊണ്ടാടിയ പാര്‍ട്ടി കോണ്‍ഗ്രസെന്ന ദേശീയ സമ്മേളനത്തില്‍ ഇടതുപക്ഷ ആശയങ്ങളുടെ ചരമഗീതമാണ് രചിക്കപ്പെട്ടതെന്ന് കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്ഘാടന സമ്മേളനം മുതല്‍ സമാപന സമ്മേളനം വരെ മുഴുനീളം കണ്ടത് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അടിമഉടമ ബന്ധം മാത്രമാണ്. പ്രധിനിധികളെല്ലാം സ്തുതി പാഠക സംഘമായി ചുരുങ്ങി. സീതാറാം യെച്ചൂരി മുതല്‍ കെ വി തോമസ് വരെ വേദിയില്‍ വെച്ചു നടത്തിയത് പിണറായിക്കു വേണ്ടിയുള്ള വാഴ്ത്തുപാട്ടുകള്‍ മാത്രമാണ്. രാജാവിന് ഒരിക്കലും തെറ്റു പറ്റില്ല എന്ന രാജ വാഴ്ചക്കാലത്തെ പൊള്ളയായ രാജഭക്തിയുടെ ഓര്‍മപ്പെടുത്തലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ടത്. ബിംബവല്‍കരണത്തിന്റെ സമ്മോഹന ദിനരാത്രങ്ങള്‍ എന്നതല്ലാതെ അഞ്ച് ദിവസമായി നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസില്‍ മറ്റൊന്നുമുണ്ടായിട്ടില്ല. എന്താണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബാക്കി പത്രം? കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തടങ്കല്‍ പാളയത്തില്‍ നിന്ന് സി പി എം ഇനിയും മോചിതമായിട്ടില്ല എന്നു മാത്രമാണ് ഇതിനുത്തരമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആശയ പാപ്പരത്തത്തിന്റെയും
രാഷ്ട്രീയ അടിമത്തത്തിന്റെയും വേദിയായി മാറി: മുല്ലപ്പള്ളി
ഇടതുപക്ഷ പ്രസ്ഥാനത്തിന് സംഭവിച്ച ആശയ പാപ്പരത്തത്തിന്റെയും രാഷ്ട്രീയ അടിമത്തതിന്റേയും വേദിയായി മാറിയെന്നതാണ് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എല്ലാ അര്‍ഥത്തിലും വ്യക്തമാക്കുന്നതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മൂന്നാം വട്ടം ജനറല്‍ സെക്രട്ടറിയായി ഏകകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി പിണറായി വിജയനെന്ന പാര്‍ട്ടി സര്‍വാധിപതിയുടെ മുന്നില്‍ തല കുനിച്ച് നിന്ന് പദവി ഏല്‍ക്കുന്‌പോള്‍ രാഷ്ട്രിയ മനസ്സുകള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചത് സിപിഎം എന്നാല്‍ പിണറായി വിജയന്‍ തന്നെ എന്നതാണ്. ഉദ്ഘാടന സമ്മേളനം മുതല്‍ സമാപന സമ്മേളനം വരെ മുഴുനീളം കണ്ടത് പാര്‍ട്ടിയില്‍ നില നില്‍കുന്ന അടിമഉടമ ബന്ധം മാത്രമാണ്. പ്രധിനിധികളെല്ലാം സ്തുതി പാഠക സംഘമായി ചുരുങ്ങി. സീതാറാം യെച്ചൂരി മുതല്‍ കെ.വി.തോമസ് വരെ വേദിയില്‍ വെച്ചു നടത്തിയത് പിണറായിക്കു വേണ്ടിയുള്ള വാഴ്ത്ത് പാട്ടൂകള്‍ മാത്രമാണ്. രാജാവിന് ഒരിക്കലും തെറ്റു പറ്റില്ല എന്ന രാജ വാഴ്ചക്കാലത്തെ പൊള്ളയായ രാജഭക്തിയുടെ ഓര്‍മപ്പെടുത്തലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ടത്. ബിംബവല്‍കരണത്തിന്റെ സമ്മോഹന ദിനരാത്രങ്ങള്‍ എന്നതല്ലാതെ അഞ്ചു ദിവസമായി നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസില്‍ മറ്റൊന്നുമുണ്ടായിട്ടില്ല. മാമാങ്കമായി കൊണ്ടാടിയ പാര്‍ട്ടി കോണ്‍ഗ്രസെന്ന ദേശീയ സമ്മേളനത്തില്‍ ഇടത് പക്ഷ ആശയങ്ങളുടെ ചരമഗീതമാണ് രചിക്കപ്പെട്ടത്. ഉദ്ഘാടന സമ്മേളനത്തിലെ പിണറായിയുടെ ദീര്‍ഘമേറിയ സ്വാഗത ഭാഷണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നെറേറ്റിവ് സെറ്റ് ചെയ്തതാണ്.
എന്താണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബാക്കി പത്രം? കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തടങ്കല്‍ പാളയത്തില്‍ നിന്ന് സിപിഎംഇനിയും മോചിതമായിട്ടില്ല എന്നു മാത്രമാണ് ഇതിനുത്തരം. കോണ്‍ഗ്രസ് വിമുക്തഭാരതം എന്ന ഹിന്ദു ഫാസിസ്റ്റുകളുടെ സ്വപ്നം തന്നെയാണ് കപട ഇടതുപക്ഷമായ സിപിഎമ്മിന്റെയും സ്വപ്നമെന്ന് കണ്ണൂര്‍ സമ്മേളനം പകല്‍ പോലെ വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഫാസിസത്തിനെതിരെ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു ബദല്‍ സംവിധാനത്തേ കുറിച്ചു ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്. കേരളമെന്ന കൊച്ചു സംസ്ഥാനത്ത് മാത്രം നില നില്ക്കുന്ന ഒരു ചെറിയ പ്രസ്ഥാനമാണ് സിപിഎം. എന്നാല്‍ ഇക്കാര്യം അവര്‍ ഇനിയും തിരിച്ചറിയുന്നില്ലെന്നതാണ് ഖേദകരം. ഇന്ത്യാ രാജ്യത്ത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒന്നര ശതമാനം മാത്രമുള്ള സിപിഎം ലോക്‌സഭയില്‍ അവരുടെ ശക്തി മൂന്നംഗങ്ങള്‍ മാത്രമായി ചുരുങ്ങിയത് മറക്കരുത്. പ്രതിസന്ധികാലത്തും പോള്‍ ചെയ്ത വോട്ടിന്റെ 24 ശതമാനം നേടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇക്കാര്യങ്ങള്‍ സിപിഎം ഇടയ്‌ക്കെങ്കിലും ഓര്‍ക്കണം. ജനാധിപത്യ മതേതര ശക്തികള്‍ക്ക് ദിശാബോധവും പ്രതീക്ഷയും നല്‍കുന്ന കാര്യത്തില്‍ സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസ് പരിപൂര്‍ണ പരാജയമാണെന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം സിപിഎം തിരിച്ചറിയുന്നില്ലെങ്കിലും രാഷ്ട്രീയ പ്രബുദ്ധതയുള്ള പൊതു സമൂഹം തിരിച്ചറിയുന്നുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന്‍

---- facebook comment plugin here -----

Latest