Connect with us

oil price

ഇന്ധന വിലയിലെ കുറവ് താമസക്കാർക്ക് ഗുണകരമാവും

ഇതോടെ അവശ്യ സാധനങ്ങളുടെ വില കുറയുമെന്നാണ് കണക്കാക്കുന്നത്.

Published

|

Last Updated

ദുബൈ | യു എ ഇയിലെ ഇന്ധന വില 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയത് താമസക്കാർക്ക് ഗുണകരമാവും. ജനുവരി മാസത്തെ റീട്ടെയിൽ ഇന്ധന വില യു എ ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസംബറിനെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് വിലയിലുണ്ടായിരിക്കുന്നത്. ഇത് താമസക്കാരുടെ ഇടപാട് ശേഷി മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ട് കമ്പനികളുടെ ചെലവ് കുറയ്ക്കുകയും ചെയ്യും.

സൂപ്പർ 98-ന് ഡിസംബറിനേക്കാൾ 0.52 ദിർഹം കുറവ് ഉണ്ട്. ലിറ്ററിന് 2.78 ദിർഹമാണ് ജനുവരിയിലെ വില. സൂപ്പർ 95-ന്  ലിറ്ററിന് 2.67 ദിർഹമാണ്. മുൻമാസത്തേക്കാൾ 16 ശതമാനം അതായത് 0.51 ദിർഹം കുറയും. ഇ- പ്ലസിന് ലിറ്ററിന് 2.59 ദിർഹം എന്ന നിരക്കിൽ 16.7 ശതമാനം കുറവുണ്ടാകും. ഇന്ധന വിലയിലെ കുറവ് ഗതാഗത ചെലവിൽ കാര്യമായ കുറവ് വരുത്തും. ഇതോടെ അവശ്യ സാധനങ്ങളുടെ വില കുറയുമെന്നാണ് കണക്കാക്കുന്നത്.

ഗതാഗതത്തെയും ലോജിസ്റ്റിക്സിനെയും ആശ്രയിക്കുന്ന ബിസിനസുകൾക്ക് വലിയ മെച്ചം ഉണ്ടാവുന്ന തീരുമാനമാണിത്. അതോടൊപ്പം കുറഞ്ഞ ഇന്ധന വില, കണക്കുകൂട്ടിയ പണപ്പെരുപ്പത്തിന്റെ ആഘാതം കുറക്കാൻ സഹായിക്കും. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ഏതെങ്കിലും സ്വാധീനിക്കുമെന്നാണ് കണക്കാക്കുന്നത്.

 

---- facebook comment plugin here -----

Latest