Connect with us

Business

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; ഒറ്റയടിക്ക് 2120 രൂപ കൂടി

ഗ്രാമിന് ആനുപാതികമായി 265 രൂപ കൂടി. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 2120 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 1,14,840 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 265 രൂപ കൂടി. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയോടെ തിരിച്ചുകയറുകയായിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് പവന് ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

 

 

---- facebook comment plugin here -----

Latest