wild elephant attack
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പോലീസുകാരന് പരുക്ക്
പോത്തുകല്ല് മാതിപ്പൊട്ടി കോളനിയിലാണ് സംഭവം

മലപ്പുറം | പോത്തുകല്ല് മാതിപ്പൊട്ടി കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പോലീസുകാരന് പരുക്ക്. കോളനിയിലിറങ്ങിയ കാട്ടാനയെ കാട്ടിലേത്ത് തുരത്തി ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് മുബശ്ശിര്‍ എന്ന പോലീസുകാരന് നേരെ ആക്രമണമുണ്ടായത്. റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ച് കാട്ടിലേക്ക് പറഞ്ഞയക്കാന്‍ ശ്രമിക്കുന്നതിനിടെ തിരിഞ്ഞ് ഓടിവന്ന ആന മുബശ്ശറിനെ ആക്രമിക്കുകയായിരുന്നു. തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ മുബശ്ശിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----