Kerala
മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടിറങ്ങി ദേഹത്ത് കയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു സഹിനും കുടുംബവും.

മലപ്പുറം| മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു സഹിനും കുടുംബവും. അടുത്ത വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടിറങ്ങിയാണ് അപകടമുണ്ടായത്.
കുട്ടിയെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഖബറടക്കം ഇന്ന് കുനിയില്‍ ഇരിപ്പാം കുളം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
---- facebook comment plugin here -----