Connect with us

International

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി

പാക്-അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

Published

|

Last Updated

കറാച്ചി|പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 1.44നാണ് ഭൂചലനം ഉണ്ടായത്. പാക്-അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച ഉണ്ടായിരുന്നു.

 

 

Latest