Connect with us

brahmapuram waste plant

ബ്രഹ്മപുരത്ത് 48.56 കോടി രൂപ ചെലവില്‍ പുതിയ മാലിന്യ പ്ലാന്റ് വരുന്നു

എട്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണു വ്യവസ്ഥ.

Published

|

Last Updated

കൊച്ചി |  ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റ് വരുന്നു. ഇതിനായുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. 48.56 കോടി രൂപയാണ് ചെലവില്‍ പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റാണു ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണു വ്യവസ്ഥ.
ഏപ്രില്‍ 25നാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സമാനമായ പദ്ധതികള്‍ നടപ്പാക്കി അഞ്ച് വര്‍ഷത്തെ പരിചയം വേണമെന്നും വ്യവസ്ഥയില്‍ പറയുന്നു. പ്രതിവര്‍ഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്തു പരിചയം വേണമെന്നും വ്യവസ്ഥയുണ്ട്.