Malappuram
ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം കാളികാവ് സ്വദേശിനി റിയാദില്‍ നിര്യാതയായി
വലിയ്യുല്ലാഹി പള്ളിശ്ശേരി അലിഹസന്‍ മുസ്‌ലിയാരുടെ മകനും പണ്ഡിതനുമായിരുന്ന നിലമ്പൂര്‍ കാളികാവ് പള്ളിശ്ശേരി പരേതനായ സി കെ അബ്ദുല്ല മുസ്‌ലിയാരുടെ ഭാര്യ ഖദീജ ഹജ്ജുമ്മയാണ് മരിച്ചത്.
റിയാദ് | കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം കാളികാവ് സ്വദേശിനി റിയാദില്‍ നിര്യാതയായി. വലിയ്യുല്ലാഹി പള്ളിശ്ശേരി അലിഹസന്‍ മുസ്‌ലിയാരുടെ മകനും പണ്ഡിതനുമായിരുന്ന നിലമ്പൂര്‍ കാളികാവ് പള്ളിശ്ശേരി പരേതനായ സി കെ അബ്ദുല്ല മുസ്‌ലിയാരുടെ ഭാര്യ ഖദീജ ഹജ്ജുമ്മയാണ് മരിച്ചത്. ഉംറയും സിയാറത്തും കഴിഞ്ഞ് റിയാദിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു.
അസുഖ ബാധിതയായി ഒരാഴ്ച റിയാദില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ ഐ സി എഫ് വെല്‍ഫെയര്‍ വിംഗിന്റെ സഹകരണത്തോടെ നടക്കുന്നു.
മക്കളായ അലിഹസന്‍ സഖാഫി, മുജീബ് സഖാഫി, മരുമകന്‍ അബ്ദുല്‍ബാരി എന്നിവര്‍ റിയാദിലുണ്ട്. മറ്റു മക്കള്‍: അബ്ദുല്‍ വഹാബ്, ഹിദായത്തുല്ല സഖാഫി, അബ്ദുല്‍ ഗഫൂര്‍ മുഹ്തദി. മരുമക്കള്‍: ഖാരിഅ് നൂറുദ്ദീന്‍ സഖാഫി, യൂസുഫ് മൗലവി, മുഹമ്മദ് ഫൈസി, അബ്ദുല്‍ബാരി കൊടശ്ശേരി.




