Connect with us

National

യുപിയില്‍ പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയ ആള്‍ വെടിയേറ്റ് മരിച്ചു

നിസ്‌ക്കരിക്കുന്നതിനായി പള്ളിയിലെത്തിയ ഖമറുസ്സമാന്‍ ബാങ്കിന് ശേഷം ഖുര്‍ ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ പള്ളിയില്‍ സുബ്ഹി നമസ്‌ക്കാരത്തിനെത്തിയ ആളെ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് നഗറിലെ ചിലിയ ഏരിയയില്‍ കൊലുവ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖമറുസ്സമാന്‍(55) എന്നായാളാണ് നിസ്‌ക്കാരത്തിനിടെ വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

നിസ്‌ക്കരിക്കുന്നതിനായി പള്ളിയിലെത്തിയ ഖമറുസ്സമാന്‍ ബാങ്കിന് ശേഷം ഖുര്‍ ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസെത്തിയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ എസ്.പി സുരേഷ് ചന്ദ് റാവത്ത് പറഞ്ഞു.