Kerala
പുതുപൊന്നാനിയിൽ മണൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി
വഞ്ചി പുഴയിലെ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു.

പൊന്നാനി | പുതുപൊന്നാനി പുഴയിൽ മണൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. ഫയർ ഫോഴ്സും നാട്ടുകാരും പോലീസും തിരച്ചിൽ തുടരുകയാണ്. കടവനാട് സ്വദേശി തെരുവത്ത് വീട്ടിൽ ഫൈസലിനെയാണ് കാണാതായത്.
വഞ്ചി പുഴയിലെ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. വഞ്ചിയിൽ ഫൈസലിന് പുറമെ മൂന്ന് പേർ ഉണ്ടായിരുന്നു. അവർ നീന്തി രക്ഷപെട്ടു. പൊതുവേ പുതുപൊന്നാനി ഭാഗത്ത് അടിയൊഴുക്ക് ശക്തമാണ്.
---- facebook comment plugin here -----