Connect with us

National

ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്ത നിലയില്‍

പാലക്കാട് പുതുപരിയാരം സ്വദേശിയാണ് മരിച്ച വിപിന്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനാണ് മരിച്ചത്. 27 വയസുള്ള യുവാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മാര്‍ച്ച് 12ന് രാത്രിയാണ് വിപിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവ് 20 ദിവസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും പോയിരുന്നത്. തുടര്‍ന്ന് അപ്രതീക്ഷിതമായാണ് വിപിന്റെ മരണം ബന്ധുക്കള്‍ അറിയുന്നത്. എട്ട് വര്‍ഷം മുമ്പാണ്  വിപിന്‍ ജോലിയ്ക്ക് കയറിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

---- facebook comment plugin here -----

Latest