International
തെരുവില്‍ അലഞ്ഞുതിരിഞ്ഞ് സിംഹം; ഭീതിയോടെ ജനങ്ങള്‍
നോം പെനിലെ ചൈനീസ് ബിസിനസുകാരനും സമ്പന്നനുമായ ക്വി സിയാവോയുടെ വളര്‍ത്തുമൃഗമാണ് സിംഹം.
നോം പെന്‍| കംബോഡിയയിലെ ഒരു തെരുവിലൂടെ നടന്നുപോകുന്ന ഒരു സിംഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പൊതുസ്ഥലത്ത് യാതൊരു കൂസലുമില്ലാതെയാണ് സിംഹം നടക്കുന്നത്. നോം പെനിലെ ചൈനീസ് ബിസിനസുകാരനും സമ്പന്നനുമായ ക്വി സിയാവോയുടെ വളര്‍ത്തുമൃഗമാണ് ഈ സിംഹം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വന്യജീവി അധികാരികള്‍ വീട്ടില്‍ നിന്ന് സിംഹത്തെ പിടികൂടിയിരുന്നു. എന്നാല്‍ കംബോഡിയന്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കൂട്ടിലിട്ട് വളര്‍ത്താമെന്ന ധാരണയോടെ സിംഹത്തെ വിട്ട് നല്‍കുകയായിരുന്നു.
എന്നാല്‍ സമ്പന്നര്‍ക്ക് എന്തുമാകാമെന്ന ധാരണയിലാണ് കൂട്ടിലടക്കാതെ അവര്‍ സിംഹത്തെ വളര്‍ത്തുന്നത്. സിംഹത്തിന്റെ നഖങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും ഇത് ജനങ്ങള്‍ക്ക് ഭീഷണിയാണ്. ഇത്തരത്തില്‍ ജീവിക്കുന്നത് സിംഹത്തിന്റെ ക്ഷേമത്തിനും പ്രയാസമാണുണ്ടാക്കുക. സംഭവം മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ കൂടിയാണ് വ്യക്തമാക്കുന്നത്.


