Ongoing News
ഗോള്‍ഡന്‍ ജൂബിലി നിറവില്‍ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍
യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഫെബ്രുവരി 1ന് ഗോള്‍ഡന്‍ ജൂബിലി ചടങ്ങ് ഉദ്ഘാടനം ചെയ്യും
അബുദാബി | പ്രവാസികളുടെ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചമേകുന്ന അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി നിറവില്‍. 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഫെബ്രുവരി ഒന്നിന് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തി യു എ ഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടനം ചെയ്യും.
1975ല്‍ 59 കുട്ടികളുമായി പ്രവര്‍ത്തനം പ്രവര്‍ത്തനം ആരംഭിച്ച അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ഇന്ന് പ്രതിവര്‍ഷം 5000ത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. ലോകമെമ്പാടുമായി രണ്ട് ലക്ഷത്തോളം പൂര്‍വ്വ വിദ്യാര്‍ഥികള്‍. അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തുന്ന യു എ ഇയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നാണ് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍. കൂടാതെ പാഠ്യേതര വിഷയങ്ങളിലും മുന്‍നിരയിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.
ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് മുതല്‍ ആറ് വരെ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ക്യാംപസില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ചടങ്ങില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ പങ്കെടുക്കുമെന്ന് വൈസ് ചെയര്‍മാന്‍ ശരദ് ഭണ്ഡാരി അറിയിച്ചു. എഡ്യൂക്കേഷന്‍ ഹെഡ് എം എം ഷബീര്‍, പ്രിന്‍സിപ്പല്‍ ഋഷി പടേഗാവ്കര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അബുദാബിയുടെ വിദ്യാഭ്യാസ മേഖലയുടെ മുഖമായി മാറാനും, ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചമേകാനും അവസരമേകാനായി സ്‌കൂളിന് ഭൂമി അനുവദിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും എല്ലാവിധ പിന്തുണയും നല്‍കുന്ന നിലവിലെ ഭരണനേതൃത്വത്തിനും സ്‌കൂള്‍ അധികൃതര്‍ നന്ദി അറിയിച്ചു.



