RohingyaRefugee
ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപ്പിടിത്തം
കുടിലുകൾ കത്തിയതോടെ ആയിരങ്ങൾ തെരുവിലായി
		
      																					
              
              
            ധാക്ക | ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപ്പിടിത്തം. കോക്സ് ബസാർ ജില്ലയിലെ ബലൂഖലി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപോർട്ടില്ല.
കുടിലുകൾ കത്തിയതോടെ ആയിരങ്ങൾ തെരുവിലായതായി യു എന്നും അഗ്നിശമന സേനാ വിഭാഗവും സ്ഥിരീകരിച്ചു. മ്യാന്മർ സൈന്യം അടിച്ചമർത്തൽ നടപടി ശക്തമാക്കിയതോടെ 2017ലാണ് ബംഗ്ലാദേശിലേക്കുള്ള റോഹിംഗ്യൻ അഭയാർഥി പ്രവാഹം രൂക്ഷമായത്.
കോക്സ് ബസാർ ജില്ലയിൽ മാത്രം റോഹിംഗ്യകൾക്കായി 32 അഭയാർഥി ക്യാന്പുകളാണ് ബംഗ്ലാദേശ് സജ്ജമാക്കിയിട്ടുള്ളത്. രാജ്യത്ത് 7.4 ലക്ഷം റോഹിംഗ്യകൾ അഭയാർഥികളായി കഴിയുന്നുവെന്നാണ് കണക്ക്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


